കൊച്ചി- വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ എന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്ന് സതീശന്‍ പറഞ്ഞു. വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതിനോടു തുടര്‍ന്ന് ജോജുവിന്റെ വാഹനം ആക്രമിക്കപ്പെട്ടതിനോടും പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍.
ഗുണ്ടയെപ്പോലെയാണ് ജോജു പെരുമാറിയതെന്ന് കെ. സുധാകരന്‍ ആരോപിച്ചു. ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോള്‍ സിനിമാരംഗത്തെ ഒരു പ്രശസ്തന്‍ സമരമുഖത്ത് കാട്ടിയ അക്രമങ്ങള്‍ ഖേദകരമാണ്. പോലീസിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.