അബുദാബി- മഹാമാരിക്കാലത്ത് സമൂഹത്തിന് കാവലാളായി നിന്ന മുന്നണിപ്പോരാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി.
കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍കൊടുത്ത മുന്നണിപ്പോരാളികളുടെ
കുടുംബങ്ങളും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ അസാധാരണമായ പരിശ്രമങ്ങള്‍ നടത്തിയ വിശിഷ്ട വ്യക്തികളും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ യോഗ്യരായവരില്‍ ഉള്‍പ്പെടുന്നു.
ഈ മാനുഷിക സംരംഭം മുന്‍നിര പോരാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട സ്ഥിരത പ്രദാനം ചെയ്യുമെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.