കോട്ടയം- പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍പാപ്പ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്്. മോഡി-പാപ്പ കൂടിക്കാഴ്ചയുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണെന്നും ജോസ് കെ. മാണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്: സമാധാനത്തിന്റെയും മതമൈത്രിയുടെയും മഹത് വക്താവാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് ലോകത്തിനാകെ സദ്‌വാര്‍ത്തയാണ്. രാഷ്ട്രത്തിനും മതത്തിനുമപ്പുറത്തേക്കുള്ള മഹത്തായ മാനവികതയാണ് ആ കൂടിക്കാഴ്ചയിലും സംഭാഷണത്തിലും തെളിയുന്നത്. മാര്‍പാപ്പയെ നമ്മുടെ ഭാരതത്തിലേക്ക് ക്ഷണിച്ചത് ഈ കൂടിക്കാഴ്ചയിലെ ധന്യ നിമിഷമാണ്. ഇത് ലോകത്തിനാകെ അങ്ങേയറ്റം പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണ്.