റിയാദ്- ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ഏതൊരു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ തുടര്‍ന്നും സൗദി അറേബ്യ നേതൃപരമായ പങ്ക് വഹിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ വിര്‍ച്വല്‍ രൂപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു രാജാവ്. കോവിഡ് പ്രതിസന്ധി മറികടക്കുന്നതില്‍ സൗദി അറേബ്യ ലോകരാഷ്ട്രങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കിയത്. ലോകസമ്പദ്ഘടന കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധി തരണം ചെയ്തുവരികയാണ്, പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങള്‍.
കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക തകര്‍ച്ചയും മൂലം പ്രയാസത്തിലായ രാഷ്ട്രങ്ങളെ സഹായിക്കുന്നതില്‍ നാം പങ്ക് വഹിക്കുന്നു. ലോകവ്യാപകമായി എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നുണ്ട്. ഏതൊരു പ്രതിസന്ധികളെയും ചെറുക്കാന്‍ സൗദി മുന്നില്‍ നില്‍ക്കുമെന്നും രാജാവ് പ്രസ്താവിച്ചു.