മസ്‌കത്ത്- മസ്‌കത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ കണ്ടശ്ശാങ്കടവ് കാരമുക്ക് പുറത്തൂര്‍ കിട്ടാന്‍ ഹൗസില്‍ ജോയ് തോമസിന്റെ മകന്‍ ലിജു ജോയ് (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അല്‍ ഖൂദ് സായുധ സേനാ ആശുപത്രിക്ക് മുന്‍വശത്തായിരുന്നു സംഭവം. ഭാര്യ: നിഷ മാത്യു അക്കര (അല്‍ റഫ ആശുപത്രി). മാതാവ്: ലിസി ജോയ്.