ദുബായ്- ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഓസീസിന് ജയം. ഏഴു വിക്കറ്റിനാണ് ലങ്കയെ തോൽപ്പിച്ചത്. 42 പന്തിൽ 65 റൺസ് സ്വന്തമാക്കിയ ഡേവിഡ് വാണറാണ് ഓസീസ് വിജയത്തിന്റെ ശിൽപി. പത്തു ഫോർ അടങ്ങിയ ഇന്നിംഗ്‌സായിരുന്നു ഡേവിഡ് വാണറുടേത്. ഏറെ നാളുകൾക്ക് ശേഷമാണ് വാർണർ ഫോമിലേക്ക് ഉയരുന്നത്.
ആരോൺ ഫിഞ്ച് 23 പന്തിൽ 37 റൺസ് നേടി. സ്റ്റീഫൻ സ്മിത്ത് 28, മാർക്വേസ് സ്റ്റോണിസ് 16 റൺസും നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയിരുന്നു. ഓപ്പണർ കുശാൽ പെരേര (25 പന്തിൽ 35) മൂന്നാമനായി ഇറങ്ങിയ ചരിത അസലങ്ക (27 പന്തിൽ 35) ഭാനുക രാജപക്‌സ (26 പന്തിൽ 33 നോട്ടോട്ട് ) എന്നിവരാണ് ലങ്കയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ് എന്നിവരും രണ്ട് വീതം വിക്കറ്റെടുത്തു.