മുംബൈ -പുതിയ രണ്ടു ടീമുകൾ കൂടി വന്നതോടെ 2022 ലെ ഐ പി എൽ മെഗാ ലേലത്തിൽ വ്യാപകമായ മാറ്റങ്ങൾ. ഇപ്പോഴത്തെ ടീമുകൾക്ക് നാല് കളിക്കാരെ വീതം മാത്രമേ നിലനിർത്താനാവൂ. ബാക്കിയുള്ളവരെ ലേലത്തിന് വിടണം. ലേലത്തിൽ ആദ്യ മൂന്ന് കളിക്കാരെ സ്വന്തമാക്കാനുള്ള അവകാശം പുതിയ രണ്ട് ടീമുകൾക്കായിരിക്കും. ഓരോ ടീമിനും 90 കോടി രൂപ വരെ ചിലവാക്കാം.ലക്‌നോവും അഹമ്മദാബാദും ആണ് പുതിയ ഫ്രാഞ്ചൈസികള്‍. കെ എൽ രാഹുൽ ആയിരിക്കും അടുത്ത ലേലത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള താരം.