കോഴിക്കോട്: മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഗവേഷണ വിഭാഗം ഡയറക്ടർ സി.കെ മുഹമ്മദ് റോഷൻ നൂറാനിക്ക് ഡോക്ടറേറ്റ് ലഭിച്ചു. മലയാളി മുസ്‌ലിംകൾക്കിടയിലെ തിരുനബി സ്‌നേഹത്തിന്റെ സമകാലിക ആവിഷ്‌കാരങ്ങളും മുസ്‌ലിം കർതൃത്വ രൂപീകരണവും തമ്മിലുള്ള ബന്ധത്തെ മുൻ നിർത്തി ഐ ഐ ടി മദ്രാസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്റ്് സോഷ്യൽ സയൻസിലെ പ്രൊഫ. ആർ. സന്തോഷിന്റെ കീഴിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ്. നേരത്തേ ന്യൂദൽഹി ജാമിഅ മില്ലിയ, പുനൂർ മദീനതുന്നൂർ, ഇസ്തമ്പൂളിലെ ഇബ്‌നു ഖൽദൂൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തിയ മുഹമ്മദ് റോഷൻ നിലവിൽ മർകസ് ക്യൂൻസ് ലാൻഡ് അക്കാദമിക് കോഓർഡിനേറ്റർ കൂടിയാണ്. നിർവധി അന്തരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആക്കോട് എ.വി സഫിയയുടെയും പരേതനായ സി കെ അബൂബക്കറിന്റെയും മകനാണ്. സി. മുഹമ്മദ് ഫൈസിയുടെയും മൈമൂനയുടെയും മകൾ സി. ഹാഫിസയാണ് ഭാര്യ.