ലണ്ടൻ- ഈ വർഷത്തെ ബാലൻഡോർ വിജയികളുടെ ലിസ്റ്റ് ചോർന്നതായി റിപ്പോർട്ട്. ബയേൺ മ്യുണിക് താരം റോബർട്ട് ലെവാൻഡോസ്‌കിക്ക് കിട്ടുമെന്നാണ് ചോർന്ന രേഖയിൽ പറയുന്നത്. ലിയണേൽ മെസ്സിയെയാണ് ലെവാൻഡോസ്‌കി മറികടക്കുക. നവംബർ 29 നാണ് വിജയികളെ പ്രഖ്യാപിക്കേണ്ടത്. കരീം ബെൻസീമ, മുഹമ്മദ് സലാഹ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ക്രിസ്ത്യാനോ റൊണാൾഡോ ഒമ്പതാം സ്ഥാനത്താണ്, കെവിൻ ഡിബ്രുനെക്ക് തൊട്ടു മുമ്പിൽ. ജോർജിഞ്ഞോ, എംബപ്പേ, കാന്റെ എന്നിവരും ആദ്യ പത്തിലുണ്ട്.