Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

10 ലക്ഷം സന്ദർശകർ, 55 കോടി റിയാൽ വരുമാനം; റിയാദ് സീസൺ കൊഴുക്കുന്നു

റിയാദ് സീസണിന്റെ ഭാഗമായ വിന്റർ വണ്ടർലാന്റിന്റെ ഉദ്ഘാടന ചടങ്ങ് 

റിയാദ് - റിയാദ് സീസൺ മഹോത്സവത്തിൽ ഇതുവരെ പത്തു ലക്ഷത്തോളം സന്ദർശകർ എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് പറഞ്ഞു. റിയാദ് സീസൺ പരിപാടികളിലൂടെ ഇതുവരെ 55 കോടി റിയാൽ വരുമാനം ലഭിച്ചു. പത്തു ദിവസമെത്തും മുമ്പേയാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. 
റിയാദ് സീസൺ പരിപാടികളുടെ ഭാഗമായ റിയാദ് വിന്റർ വണ്ടർലാന്റ് ഏരിയ ബുധനാഴ്ച രാത്രി ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരിയുടെ ആകാശത്ത് വർണരാജി വിരിയിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തോടെയാണ് വിന്റർ വണ്ടർലാന്റ് ഉദ്ഘാടനം ചെയ്തത്. വിന്റർ വണ്ടർലാന്റിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പുറത്തിറക്കി മിനിറ്റുകൾക്കകം 60,000 ത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയതായി തുർക്കി ആലുശൈഖ് പറഞ്ഞു. 


മുതിർന്നവരും കുട്ടികളും സ്ത്രീകളും അടക്കം എല്ലാ പ്രായവിഭാഗങ്ങളിലും പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ റിയാദ് വിന്റർ വണ്ടർലാന്റ് ഏരിയക്ക് സാധിക്കുമെന്ന് എം.ബി.സി ചാനൽ റിപ്പോർട്ടർ മുഹമ്മദ് അൽമുശാരി പറഞ്ഞു. ഡിസ്‌നിലാന്റ് പോലെ ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്കുകളോട് മത്സരിക്കുന്ന നിലവാരത്തിലാണ് റിയാദ് വിന്റർ വണ്ടർലാന്റ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സന്ദർശകർ പറഞ്ഞു. 
കഴിഞ്ഞ തവണത്തെ റിയാദ് സീസണിനെ അപേക്ഷിച്ച് ഇത്തവണ വിന്റർ വണ്ടർലാന്റ് ഏരിയയുടെ വിസ്തൃതി 40 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ 103 കളിയുപകരണങ്ങളും റെയ്ഡുകളും വിന്റർ വണ്ടർലാന്റിലുണ്ട്. ലണ്ടനിലെ പ്രശസ്തമായ വിന്റർ വണ്ടർലാന്റിലേതിനു സമാനമായ കളിയുപകരണങ്ങളും റെയ്ഡുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആറു ഏരിയകളായി തിരിച്ചാണ് വിന്റർ വണ്ടർലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. മാർച്ച് അവസാനം വരെ വിന്റർ വണ്ടർ ലാന്റ് തുടരും. ദിവസേന വൈകിട്ട് നാലു മുതൽ പുലർച്ചെ ഒരു മണി വരെയാണ് ഇവിടെ സന്ദർശകരെ സ്വീകരിക്കുന്നത്. 
 

Latest News