റിയാദ് - ജിസാനില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട അഞ്ചു ബാലിസ്റ്റിക് മിസൈലുകള്‍ സഖ്യസേന തകര്‍ത്തു.
വ്യാഴം രാവിലെയാണ് ജിസാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ അഞ്ചു മിസൈലുകള്‍ തൊടുത്തുവിട്ടത്.
ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സഖ്യസേന മിസൈലുകള്‍ കണ്ടെത്തി തകര്‍ക്കുകയായിരുന്നു.