കൊച്ചി- വ്യാജ പുരാവസ്തു കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ വീടിന് സംരക്ഷണം നൽകിയത് മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണെന്ന് കേരള പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മോൻസണിന്റെ വീടിന് അടുത്ത് ഏർപ്പെടുത്തിയത് പതിവ് ബീറ്റ് പരിശോധന മാത്രമാണെന്നും ഡി.ജി.പി അനിൽകാന്ത് നൽകിയ സത്യവാങ്മൂലത്തിലുണ്ട്. അപേക്ഷ പരിഗണിച്ചാണ് ബീറ്റ് സുരക്ഷ നൽകിയത്. മറ്റൊരു തരത്തിലുള്ള അധിക സുരക്ഷയും മോൻസണ് നൽകിയിട്ടില്ല. മോൻസണ് എതിരായ പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നും പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.