ആലപ്പുഴ-ആലപ്പുഴയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐ ഒളിവില്‍. സംഭവത്തില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ് ഐ സന്തോഷിനെതിരെ പോലീസ് കേസെടുത്തു. ഈമാസം 18നായിരുന്നു സംഭവം നടന്നത്. പോലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും എസ് ഐ പോലീസുകാരനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തുകയായിരുന്നു.എസ് ഐ അപമര്യാദയായി പെരുമാറിയെന്നും ബലപ്രയോഗത്തിന് ശ്രമിച്ചെന്നും പോലീസുകാരന്റെ ഭാര്യ പരാതി നല്‍കി. കേസായതേടെ എസ് ഐ സന്തോഷ് ഒളിവിലാണ്.