ദുബായ്- നിര്‍ത്തിവെച്ച കോഴിക്കോട്-അല്‍ഐന്‍ സര്‍വീസ് അടുത്ത മാസം പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് ഓഫീസ് അറിയിച്ചു. നവംബര്‍ നാലിന് ആദ്യം വിമാനം പറക്കും. വ്യാഴാഴ്ചകളിലാണ് ഈ പ്രതിവാര സര്‍വീസ്. തിരിച്ചുവരവില്‍ യാത്രക്കാര്‍ക്ക് ഓഫറായി 8000 രൂപയാണ് (392 ദിര്‍ഹം) ആണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് നിന്ന് പറന്നുയരുന്ന ആദ്യ വിമാനം (ഐഎക്‌സ് 0335) ഉച്ചയ്ക്ക് 12.25ന് അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും. തിരിച്ചുള്ള വിമാനം (ഐഎക്‌സ് 0336) 1.25ന് ഇവിടെ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരും. കോവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് ഈ സർവീസ് നിർത്തിവെച്ചത്.