Sorry, you need to enable JavaScript to visit this website.

പ്രായം ചെന്നവരോട് അപമര്യാദ കാട്ടിയാല്‍ യു.എ.ഇയില്‍ കടുത്ത ശിക്ഷ

അബുദാബി- പ്രായം ചെന്നവരോട് മോശമായി പെരുമാറുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ. രണ്ടു വര്‍ഷം തടവും 50,000 ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് 2019ല്‍ പാസാക്കിയ യു.എ.ഇ ഫെഡറല്‍ നിയമം കര്‍ശനമായി പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.

കുറ്റവാളികള്‍ ബന്ധുക്കളായാലും വയോജന സ്ഥാപന ജീവനക്കാരായാലും കടുത്ത നടപടിയുണ്ടാകും. 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് സ്വകാര്യത, സംരക്ഷണം, പരിസ്ഥിതി, പാര്‍പ്പിടം, വൈദ്യപരിചരണം, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള മുന്‍ഗണന എന്നിവക്കുള്ള അവകാശം ഉണ്ടായിരിക്കും. വയോജനങ്ങള്‍ക്കെതിരായ അതിക്രമം കണ്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും ശിക്ഷയുണ്ട്. മുതിര്‍ന്ന പൗരന്മാരെ അപമാനിക്കുന്ന പരിചാരകര്‍ക്ക് കഠിന ശിക്ഷയുണ്ടാകും. പ്രായമായവരെ പരിചരിക്കാന്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ സാമൂഹിക വികസന മന്ത്രാലയത്തെയോ പരിചരണ കേന്ദ്രങ്ങളെയോ പോലീസിനെയോ അറിയിക്കണം.

 

Latest News