റിയാദ്- അബഹ വിമാനതാവളം ലക്ഷ്യമിട്ട് വീണ്ടും ഹൂത്തികളുടെ മിസൈലാക്രമണം. ആക്രമണത്തെ സൗദി സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു. ഹൂത്തി ഭീകരർ ഓരോ ദിവസവും സൗദിയെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണം യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് രാജ്യം മുന്നറിയിപ്പ് നൽകി.