Sorry, you need to enable JavaScript to visit this website.

ഭാര്യയെ തല്ലുന്ന യുവാവിനെ അന്വേഷിച്ചെത്തി;  പോലീസ് കണ്ടത് 'മരണത്തോട് മല്ലടിക്കുന്ന' ഭര്‍ത്താവിനെ!

തൃശൂര്‍- മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് വീട്ടിലെത്തിയത്. പരാതിക്കാരിയുടെ വീട്ടിലെത്തിയ പോലീസ് രക്ഷിച്ചത് ഭര്‍ത്താവിനെയും. തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലാണ് തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്ക് ഭര്‍ത്താവിനെതിരെ യുവതി പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന എസ്‌ഐ ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ ഗിരീഷും ഉടന്‍ സ്ഥലത്തെത്തി. പോലീസ് എത്തുമ്പോള്‍ അവരെയും കാത്ത് വീടിന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു യുവതി. സ്ഥിരം മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് മുറിക്കകത്തേക്ക് കയറിയപ്പോള്‍ ഉള്ളില്‍ നിന്നും പൂട്ടിയ മുറിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് വാഹനത്തില്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 

Latest News