ജിദ്ദ- അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ഇന്ന് പലരുടേയും മൊബൈലുകളിലേക്ക് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. എന്താണിത് എന്നറിയാതെ പലരും കുഴങ്ങി. തങ്ങളുടെ അബ്ഷിര്‍ അക്കൗണ്ടിന് വല്ലതും പറ്റിയോ എന്നായിരുന്നു ചിലരുടെ ആശങ്ക. പലരും ഉടന്‍ തന്നെ അബ്ഷിര്‍ തുറന്നു പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിഞ്ഞില്ല.
ഇതേക്കുറിച്ച അന്വേഷണത്തിന് അബ്ഷിര്‍ നല്‍കിയ മറുപടി ഇക്കാര്യത്തില്‍ ഒന്നും ചെയ്യേണ്ടതില്ല എന്നാണ്. ചില ഉപയോക്താക്കളുടെ നമ്പരുകളിലേക്ക് മാത്രമാണ് സന്ദേശം പോയതെന്നും ചില സേവനങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചാണിതെന്നും അബ്ഷിര്‍ വിശദീകരിച്ചു.