തിരുവനന്തപുരം-ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നീക്കം ഊര്‍ജിതമായി. തിരുവനന്തപുരത്തുള്ള മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ചെറിയാന്‍ ഫിലിപ്പുമായി ഫോണില്‍ സംസാരിച്ചു. ദല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം.
ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയാറാണെന്ന് ചെറിയാന്‍ ഫിലിപ്പ് എ.കെ.ആന്റണിയെ അറിയിച്ചതായാണ് വിവരം.
ചെറിയാന്‍ ഫിലിപ്പിന് കാര്യമായ പദവി തന്നെ നല്‍കി തിരികെ സ്വീകരിക്കാനാണ് കോണ്‍ഗ്രസില്‍ ആലോചന. ഇതുവഴി ഇപ്പോള്‍ പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു.
എടുത്ത് ചാടി എല്ലൊടിഞ്ഞുവെന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരവ് പരസ്യമാക്കിയതോടെയാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ വേഗത്തിലായത്.