റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ കസബിയുമായി കൂടിക്കാഴ്ച നടത്തി.