തിരുവനന്തപുരം- തന്റെ പ്രസംഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മേയര്‍ മുരളീധരനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മേയറെക്കുറിച്ച് അധിക്ഷേപകരമായ ഒന്നും പറഞ്ഞിട്ടില്ല. പല പ്രഗത്മമതികളും ഇരുന്ന കസേരയില്‍ ഇരിക്കുന്ന മേയര്‍ ആ പക്വത കാണിച്ചില്ല എന്നാണ് താന്‍ പറഞ്ഞത്. താന്‍ പറഞ്ഞതില്‍ അവര്‍ക്ക് കാരണം സ്ത്രീകള്‍ക്ക് താന്‍ മൂലം പ്രയാസമുണ്ടാകരുതെന്ന് ആഗ്രഹമുണ്ട്.
നാക്കുപിഴയായിരുന്നോ എന്ന ചോദ്യത്തിന് നാക്കുപിഴയല്ലെന്നും മുരളീധരന്‍ മറുപടി നല്‍കി. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ സംസ്‌ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ആര്യ രാജേന്ദ്രന്‍ കേസുമായി മുന്നോട്ടുപോകട്ടെ. ആ രീതിയില്‍ നേരിട്ടോളാമന്നും കെ. മുരളീധരന്‍ പറഞ്ഞു.
സംഭവത്തില്‍ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പോലീസ് നടപടികള്‍ നോക്കട്ടെ. അതിനുശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. മുരളീധരന്റെ നിലവാരത്തിലേക്ക് താഴാന്‍ എനിക്ക് കഴിയില്ല. ഇത്തരം തെറ്റായ സന്ദേശം കൊടുക്കുന്ന പരാമര്‍ശങ്ങള്‍ തന്നെ ഒരുതുരത്തിലും ബാധിച്ചിട്ടില്ലെന്നും മേയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.