റിയാദ് - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊക്കു കീഴിലെ ആദ്യ പെട്രോള്‍ ബങ്കുകള്‍ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തിലും പ്രവര്‍ത്തനം തുടങ്ങി. സൗദി അറാംകൊയും ടോട്ടല്‍ എനര്‍ജീസും ചേര്‍ന്നാണ് സൗദിയില്‍ ഇന്ധന ചില്ലറ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് പെട്രോള്‍ ബങ്കുകള്‍ ആരംഭിക്കുന്നത്. സൗദിയില്‍ സംയുക്ത പങ്കാളിത്തത്തോടെ പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കുന്നതിന് ഇരു കമ്പനികളും 2019 ല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.
സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേ•-യുള്ള സേവനങ്ങള്‍ നല്‍കാന്‍ മികച്ച നിലവാരത്തിലുള്ള പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ രണ്ടു കമ്പനികളും ചേര്‍ന്ന് ഏറ്റെടുത്ത 270 പെട്രോള്‍ ബങ്കുകള്‍ നവീകരിക്കുകയും ചെയ്യും. സൗദിയില്‍ ജീവിത ഗുണമേ• ഉയര്‍ത്തുന്നതിലും മാതൃകാ പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കുന്നതിലൂടെ സാങ്കേതികവിദ്യാ, സുസ്ഥിരതാ നിലവാരം മെച്ചപ്പെടുത്തുന്നതിലും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും അവര്‍ക്ക് നല്‍കുന്ന സേവന നിലവാരം ഉയര്‍ത്തുന്നതിലും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് റിയാദില്‍ ആദ്യ പെട്രോള്‍ ബങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു.