തിരുവനന്തപുരം- കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനുകൂല നടപടിയുമായി വഞ്ചിയൂർ കുടുംബകോടതി. ദത്ത് നടപടികൾക്ക് കോടതി ഇടക്കാ സ്‌റ്റേ അനുവദിച്ചു. കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാറിന് കോടതി നിർദ്ദേശവും നൽകി. പോലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നാണ് നിർദ്ദേശം. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും കൂടെ നിന്നവർക്കെല്ലാം നന്ദിയെന്നും അവർ പറഞ്ഞു. കുഞ്ഞിനെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അമിത പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.