കോട്ടയം- പലചരക്ക് കടക്കാരന്റെ പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു.
കോട്ടയം കുറിച്ചിയിലാണ് പത്ത് വയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസന്‍ ആണ് പിടിയിലായത്. പലചരക്ക് കട നടത്തുന്ന യോഗി ദക്ഷന്‍ സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു.
കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.