കല്‍പറ്റ-മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായി വയനാട് സ്വദേശി പി. ഇസ്മയിലിനെ തെരഞ്ഞെടുത്തു. കമ്പളക്കാട് പൊറ്റയില്‍ ഹുസൈന്‍-കുഞ്ഞാമി ദമ്പതികളുടെ മകനാണ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, യൂത്ത്‌ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2015-2020 കാലയളവില്‍ വയനാട് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ഡി.പി.സി മെംമ്പര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും പ്രഭാഷകനുമാണ്.