റിയാദ്- ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് സന്ദര്‍ശക വിസ ലഭിച്ചിട്ടും വിമാന സര്‍വീസുകളുടെ അഭാവം മൂലം വരാന്‍ സാധിക്കാത്ത വരുടെ വിസ കാലാവധി നവംബര്‍ 30 വരെ നീട്ടിനല്‍കിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം തികച്ചും സൗജന്യമായാണ് വിസകള്‍ നീട്ടി നല്‍കുന്നത്. ഇത് സംബന്ധിച്ച് അപേക്ഷകര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.