കുമളി- വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 136 അടിയിലെത്തിയതോടെ ആദ്യ ജാഗ്രത നിര്‍ദേശമുണ്ടായി. 138 അടിയില്‍ രണ്ടാമത് ജാഗ്രത നിര്‍ദേശമുണ്ടാകും.
അതേസമയം ഇടുക്കി അണക്കെട്ടില്‍ വൈകിട്ട് ഏഴിന് ലഭിച്ച കണക്കനുസരിച്ച് 2398.28 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റീ മീറ്റര്‍ തുറന്നു വച്ചിരിക്കുകയാണ്.
ഇതിനിടെ മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുതിച്ചുയരുകയായിരുന്നു. ജല വിതാനം 140 അടിയിലെത്തിയാല്‍ പെരിയാര്‍ തീരങ്ങളില്‍ ജനങ്ങള്‍ക്കുള്ള ആദ്യ ജാഗ്രത മുന്നറിയിപ്പു നല്‍കും.