ദമാം - കിഴക്കന്‍ പ്രവിശ്യയിലെ റാസ്തന്നൂറ ബീച്ചില്‍ ചത്തടിഞ്ഞ തിമിംഗലത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് കുഴിച്ചിട്ടു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റെക്കോര്‍ഡ് സമയത്തിനകം തിമിംഗലത്തെ ബീച്ചില്‍ കുഴിച്ചിട്ടു. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിമിംഗലത്തെ കുഴിച്ചിട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറഞ്ഞു. തിമിംഗലത്തിന്റെ അസ്ഥികൂടം ഭാവിയില്‍ പഠനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുമെന്നും സെന്റര്‍ പറഞ്ഞു.
റാസ്തന്നൂറ ബീച്ചില്‍ ചത്ത തിമിംഗലം കരക്കടിഞ്ഞതായി ജുബൈല്‍ മറൈന്‍ ബയോളജി സെന്ററില്‍ വിവരം ലഭിക്കുകയായിരുന്നു. ജുബൈല്‍ മറൈന്‍ ബയോളജി സെന്ററില്‍ നിുന്നുള്ള വിദഗ്ധര്‍ തിമിംഗലം ചാകാനുള്ള കാരണം നിര്‍ണയിക്കാന്‍ പരിശോധനകള്‍ നടത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. ഇതിനു ശേഷമാണ് തിമിംഗലത്തെ സുരക്ഷിതമായ രീതിയില്‍ ഉപേക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.