തിരുവനന്തപുരം- അനുമതിയില്ലാതെ തന്റെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ എസ് ചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം തുടങ്ങി. തനിക്ക് നീതി നിഷേധിക്കാൻ കൂട്ടുനിന്നവർക്കെതിരെയാണ് പ്രതിഷേധമെന്ന് അനുപമ പറഞ്ഞു. ആവശ്യമായ സമയത്ത് സി.പി.എം തന്നെ സഹായിച്ചില്ല. ഇപ്പോൾ പാർട്ടിക്ക് എത്രമാത്രം സഹായിക്കാൻ കഴിയുമെന്ന് അറിയില്ല. സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന് പരാതി നൽകുകയും നേരിൽ കാണുകയും ചെയ്തു. പോലീസിൽ തനിക്ക് വിശ്വാസമില്ല. സർക്കാറിലാണ് വിശ്വാസമുള്ളതെന്നും അനുപമ പറഞ്ഞു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് നിരാഹാരം.