മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനിയച്ച, നായാട്ട് ഇന്ത്യയിൽനിന്ന് ഓസ്‌കർ എൻട്രിക്കുള്ള സിനിമകളുടെ ഷോർട്ട് ലിസ്റ്റിൽ. ഹിന്ദിയിൽനിന്ന് ഷേർണി, സർദാർ ഉദ്ധം സിംഗ്, തമിഴിൽനിന്ന് മണ്ടേല തുടങ്ങിയ ചിത്രങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്. ഷോർട്ട് ലിസ്റ്റ് ചെയ്ത ചിത്രങ്ങളിൽനിന്ന് സംവിധായകൻ ഷാജി എൻ. കരുൺ ചെയർമാനായ ജൂറിയാണ് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയെ തെരഞ്ഞെടുക്കുക. 15 അംഗ ജൂറിക്കുമുമ്പാകെ 14 ചിത്രങ്ങളാണ് എത്തിയിട്ടുള്ളത്.
ഏറെ സസ്‌പെൻസും അവിചാരിത സംഭവവികാസങ്ങളും നിറഞ്ഞ സിനിമയാണ് നായാട്ട്. ഷാഹി കബീർ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ക്യാമറ ഷൈജു ഖാലിദാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ആയിരുന്നു 2020ൽ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. പക്ഷെ നോമിനേഷൻ പട്ടികയിൽ ഇടം പിടിക്കാൻ ജല്ലിക്കെട്ടിനായില്ല.