കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; അമ്മക്ക് കുഞ്ഞിനെ  കിട്ടാന്‍  വേണ്ടതെല്ലാം ചെയ്യും-  സിപിഎം

തിരുവനന്തപുരം- പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാര്‍ട്ടി നിലപാടെന്ന് തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അനുപമയുടെ അച്ഛനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി. അനുപമയോട് നിയമപരമായി നീങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നിലപാട് തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അജിത്ത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന് വീഴ്ചയുണ്ടായോ എന്നറിയില്ല. എന്നാല്‍ ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
 

Latest News