കോഴിക്കോട്- ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷമെന്ന് കെ. മുരളീധരന്‍ എം.പി. തനിക്കെതിരേ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ട്. തന്റെ പിതാവുമായും ചെറിയാന്‍ ഫിലിപ്പിന് നല്ല ബന്ധമായിരുന്നു. അവസാന കാലത്ത് കെ. കരുണാകരനെ പലരും കൈവിട്ടപ്പോള്‍ ചെറിയാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ചെറിയാന്റെ വരവ് തീര്‍ച്ചയായും കോണ്‍ഗ്രസിന് കരുത്ത് പകരും. എന്നാല്‍ തീരുമാനം അദ്ദേഹത്തിന്റെതാണ്. ചെറിയാന്‍ ഫിലിപ്പ് നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.