കൊച്ചി- നടിയ ആക്രമിച്ച കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് പ്രോസക്യൂഷന്‍ ആവശ്യപ്പെടുമെന്ന് സൂചന. ഇതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും.
നീതിപൂര്‍വമായ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമാകുമെന്നാണ് വിലയിരുത്തല്‍. വിചാരണ നടപടികള്‍ നീണ്ടുപോകാതെ പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.