തിരുവനന്തപുരം-സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാപക വ്യാജപ്രചരണം നടക്കുന്ന പശ്ചാത്തലത്തില്‍ സൈബര്‍സെല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വ്യാജസന്ദേശം പ്രചരിപ്പിച്ച കേസില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി കേസെടുക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് ആളുകളെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. കറുത്ത സ്റ്റിക്കറിന്റെ പേരിലും വ്യാജ പ്രചാരണം നടന്നിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 50-ലേറെ ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ 99 ശതമാനവും വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 50-ലേറെ ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ 99 ശതമാനവും വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.