റിയാദ് - അന്യായമായി ജലിലില്‍ അടച്ച സൗദി യുവാവിന് 98,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ക്രിമിനല്‍ കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹഷീഷ് കൈവശം വെക്കുകയും വിതരണം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നാല്‍പതുകാരനെ 130 ദിവസം ജയിലില്‍ അടച്ചത്. പിന്നീട് നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ച സുഹൃത്തിനൊപ്പം കണ്ടതിനാണ് യുവാവിനെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. അന്വേഷണ വിധേയമായി യുവാവിനെ ജയിലില്‍ അടക്കുകയായിരുന്നു. മയക്കുമരുന്ന് കേസ് പ്രതികള്‍ക്കൊപ്പം കണ്ടു എന്നത് ഇത്രയും കാലം ജയിലില്‍ അടയ്ക്കാന്‍ ന്യായീകരണമല്ലെന്ന് വ്യക്തമാക്കിയാണ് യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചത്.
യുവാവിന് നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിയമാനുസൃത നടപടിയാണെന്നും സുപ്രീം കോടതി വിലയിരുത്തി.