തൊടുപുഴ- ശാന്തന്‍പാറ കോരാംപാറയില്‍ 13 വയസ്സുകാരിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോരാംപാറ തോട്ടം തൊഴിലാളികളുടെ മകളെയാണ് കിടനാശിനി ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം തൊട്ടടുത്ത വീട്ടില്‍ കിടക്കാന്‍ പോയത്. ഉറങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ വായില്‍ നിന്നും നുരയും പാതയും വരുന്നത് ഈ വീട്ടുകാര്‍ കണ്ടെത്തുകയും ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാജകുമാരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അയല്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ വിഷം കഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ വഴക്കുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് പിതാവ് തൂങ്ങി മരിച്ചിരുന്നു. അച്ഛന്റെ മരണത്തില്‍ മാനസികമായി തകര്‍ന്നിട്ടാവാം കുട്ടിയെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍, സംഭവത്തില്‍ പ്രദേശവാസികള്‍ ദുരൂഹത ആരോപിച്ചതോടെ പെണ്‍കുട്ടിയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശാന്തന്‍പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.