കോട്ടയം- ഉരുള്‍പൊട്ടലിന് കാരണം സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളാണെന്ന് പറയാന്‍ അവിടെ ദുരിതാശ്വാസകരായി തമ്പടിച്ചിട്ടുള്ള മന്ത്രിമാര്‍ തയാറല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഉരുള്‍പൊട്ടലും മലയിടിച്ചിലും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായ കോട്ടയം-ഇടുക്കി ജില്ലകളിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കുമ്മനം സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ക്യാമ്പില്‍ കഴിയുന്ന പാവങ്ങള്‍ക്ക് അവഗണനയുടെയും അതിക്രമങ്ങളുടെയും കഥകളേ പറയാനുള്ളു. മണിമലയാറിന്റെ പരിസരത്തു താമസിക്കുന്ന മിക്ക വീടുകളും തകര്‍ന്നുവെന്നും കുമ്മനം ആരോപിച്ചു.