ദമാം- കിഴക്കന്‍ പ്രവിശ്യയില്‍ നഗരസഭാ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് ടയറുകള്‍ കത്തിച്ച സംഘത്തെ അറസ്റ്റ് ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ കോംപ്ലിയന്‍സ് അറിയിച്ചു. ഇരുമ്പ് നൂലുകള്‍ പുറത്തെടുത്ത് വില്‍ക്കാന്‍ വേണ്ടിയാണ് നിയമലംഘകര്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ച ആയിരക്കണക്കിന് ടയറുകള്‍ കത്തിച്ചത്. പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിയ നിയമ ലംഘകരെ തുടര്‍ നടപടികള്‍ക്കായി സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. പരിസ്ഥിതി നിയമം അനുസരിച്ച് ഇവര്‍ക്ക് പിഴ ചുമത്തും. രാജ്യത്തെ മറ്റു നിയമങ്ങള്‍ പ്രകാരം ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ കോംപ്ലിയന്‍സ് പറഞ്ഞു.