പത്തനംതിട്ട : വെള്ളം ഒഴുക്കി വിടാനായി പമ്പ, ഇടമലയാർ ഡാമുകൾ ഇന്ന് രാവിലെ അഞ്ചുമണിയോടെ തുറന്നു. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂർ കൊണ്ട് പമ്പ ത്രിവേണിയിൽ എത്തും.
ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഇതുമൂലം ആലുവ, പറവൂർ മേഖലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കനത്ത് മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തിപ്പെട്ടതാണ് ഡാമുകൾ തുറക്കാൻ കാരണം. ഡാമുകൾ തുറന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.