കൊല്ലം: പശുവിനെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. തന്റെ പശുവിനെ പീഡിപ്പിച്ച് കൊന്നെന്ന പരാതിയുമായി ക്ഷീര കർഷകൻ ഇരവിപുരം പനമൂട്ടിൽ ജയചന്ദ്രനാണ് പൊലീസിൽ പരാതി നൽകിയത്. കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകിയാണ് പശു ചത്തതെന്നാണ് നിഗമനം.
പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. നേരത്തെ ജയചന്ദ്രന്റെ മറ്റൊരു പശുവിനെ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായിരുന്നു. ഈ കേസിലെ പ്രതിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പശുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.