ഇടുക്കി : സംസ്ഥാനത്ത് മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 26 ആയി. ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ കാണാതായ ഏഴ് വയസുകാരൻ സച്ചുവിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ഇതോടെ കൊക്കയാറിലെ ഉരുൾപൊട്ടൽ പ്രദേശത്തെ തെരച്ചിൽ അവസാനിപ്പിച്ചു.
ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സച്ചുവിന്റെ വീട് സ്ഥിതി ചെയ്തിരുന്നതിന് താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സച്ചുവിന്റെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.