Sorry, you need to enable JavaScript to visit this website.

മകളുടെ സംസ്‌കാര ചടങ്ങിനിടെ അച്ഛൻ കുഴഞ്ഞു വീണ് മരിച്ചു

രാജൻ, ജിംന


കോഴിക്കോട് : അത്തോളി മകളുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അച്ഛനും മരിച്ചു. ഇന്നലെ കുഴഞ്ഞ് വീണ് മരിച്ച ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ഇന്ന് അച്ഛൻ രാജൻ ( 68) മരിച്ചത്. സംസ്‌കാര ചടങ്ങിനിടെ രാജൻ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കാരക്കുന്നത്ത് ഫാർമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ഇരുവരുടെയും സംസ്‌കാരം നടത്തി.പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാൽ ആണ് ജിംനയുടെ ഭർത്താവ്.

ചന്ദ്രികയാണ് രാജന്റെ ഭാര്യ. മറ്റ് മക്കൾ: ജസ്‌ന, ജിംജിത്ത് (ദുബായ്).
 

Latest News