കോഴിക്കോട്- പൗരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ഒരു സംസ്ഥാനത്തുമാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മുന്‍ മന്ത്രി പി.എം. അബൂബക്കര്‍ അനുസ്മരണ സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം നടന്നപ്പോള്‍ വേറിട്ട ശബ്ദമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. പല എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാനും മതനിരേപക്ഷത തകര്‍ക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്. പി.എം. അബൂബക്കര്‍ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുത്തിരുന്നു.
മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഒരു വിഭാഗം ആളുകള്‍ വീരശൂരപരാക്രമി എന്നു വിശേഷിപ്പിച്ച സവര്‍ക്കര്‍ മാപ്പ് എഴുതിനല്‍കിയത് ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളതിനാലാണ്. എന്നാല്‍, പി.എം. അബൂബക്കര്‍ അടിയന്തരാവസ്ഥക്കാലത്ത് ചാഞ്ചല്യമില്ലാതെ ജയില്‍വാസം സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.