റിയാദ് - സൗദിയിലെ വിമാനത്താവളങ്ങള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിമാനത്താവളങ്ങളുടെ പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതായി സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ അതോറിറ്റി പറഞ്ഞു. എയര്‍പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് 'തവക്കല്‍നാ' ആപ്പ് വഴി ഉറപ്പുവരുത്തുന്നത് തുടരുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.