Sorry, you need to enable JavaScript to visit this website.

നിപ ഭീതിയൊഴിഞ്ഞ് സംസ്ഥാനം, കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നിര്‍ത്തി

കോഴിക്കോട്- നിപ ഭീതിയില്‍നിന്ന് മുക്തമായി സംസ്ഥാനം. വൈറസിന്റെ ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡായ 42 ദിവസം പൂര്‍ത്തിയായതിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതോടെ പൂര്‍ണമായും വൈറസ് മുക്തമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വൈറസിനെതിരെ ജാഗ്രത തുടരണമെന്ന് മന്ത്രി വ്യക്തമാക്കി. നിപ പ്രതിരോധത്തിനായി ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു.

എന്‍.ഐ.വി പൂന ബാറ്റ് സര്‍വെ ടീം 103 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു.

നിപ സ്ഥിരീകരിച്ച നാള്‍ മുതല്‍ ജാഗ്രതയോടെയുളള പ്രവര്‍ത്തനമാണ് നടത്തിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനും കഴിഞ്ഞു.

 

Latest News