തിരുവനന്തപുരം- പട്ടത്ത് ട്രാഫിക് എസ്.ഐ ഓടിച്ച കാറുകള്‍ രണ്ട് ബൈക്കുകള്‍ക്ക് മേല്‍ പാഞ്ഞുകയറി. നിര്‍ത്തിയിട്ട ബൈക്കുകളെയാണ് എസ്.ഐ ഇടിച്ചിട്ടത്. ട്രാഫിക് എസ്.ഐ അനില്‍കുമാര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് ഉടന്‍ എത്തി അപകടമുണ്ടാക്കിയ കാര്‍ സംഭവസ്ഥലത്തുനിന്ന് നീക്കി.