കൊച്ചി- ചവറ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് പിള്ളയ്‌ക്കെതിരായ വാർത്തകൾ നൽകുന്നതിന് കോടതി നൽകിയ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ശ്രീജിത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് വാർത്തകൾ നൽകുന്നതിൽനിന്നാണ് കരുനാഗപ്പള്ളി കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീജിത്തിന്റെ തട്ടിപ്പിന് ഇരയായ യു.എ.ഇ പൗരൻ തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചിരുന്നു. ഇതിനിടെയാണ് കോടതി വിലക്ക് വന്നത്. കോടതി വിലക്ക് വന്നതോടെ മർസൂഖി ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് തന്നെ മടങ്ങി. കരുനാഗപ്പള്ളി സബ് കോടതി വിധിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിനെയും മറ്റ് മാധ്യമ സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കിയാണ് ശ്രീജിത്ത് പിള്ള കേസ് നൽകിയിരുന്നത്.