കൊച്ചി - ഇന്ത്യയുടെ ബഹുസ്വരത മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ സംഘര്‍ഷരഹിതമായ അന്തരീക്ഷം സാധ്യമാകുമെന്നും അതിന് വേണ്ടിയാണ് സുന്നി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കേരള മുസ്്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 17 ാമത് ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം.
പ്രവാചകന്റെ ജീവിത സന്ദേശം മൂല്യവത്തായതുകൊണ്ടാണ് ഇതര മതസ്ഥര്‍ വരെ നബിയെ ആദരിക്കുന്നത്. ചില തത്പര കക്ഷികള്‍ മാത്രമാണ് ഇസ്്‌ലാമിനെയും പ്രവാചകരെയും എതിര്‍ക്കുന്നത്. അവര്‍ നേരായ വഴിയില്‍ പ്രവാചകനെ പഠിക്കണം. ഏത് മേഖലിയുള്ളവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ശ്രേഷ്ഠരാണ് പ്രവാചകരെന്നും മുഹമ്മദ് നബിയെ പ്രകീര്‍ത്തിക്കാത്ത ഒരു നിമിഷം പോലും ലോകത്ത് കഴിഞ്ഞുപോകുന്നില്ലെന്നും കാന്തപുരം പറഞ്ഞു.
ലുലു ഗ്രൂപ്പ് എം.ഡി. എം.എ യുസുഫലി ഉദ്ഘാടനം ചെയ്തു. എ.എം ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.