റിയാദ് - രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ലോറികളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാഫിക് ഡയറക്ടറേറ്റ് ശക്തമായ പരിശോധനകള്‍ ആരംഭിച്ചു. ലോറികളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനും ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമുള്ള ട്രാഫിക് ഡയറക്ടറേറ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാഫിക് പോലീസ് ലോറികള്‍ പരിശോധിക്കുന്നത്.