ഇടുക്കി : മഴമെള്ളപാപ്ച്ചിലിലും ഉരുൾപൊട്ടലിലും ഇടുക്കിയില്ും കോട്ടയത്തുമായി 16 പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി. ഇനി നാലുപേരുടെ മൃതദേഹൾ കൂടി കണ്ടെത്താനുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കോട്ടയം കൂട്ടിക്കൽ കാവാലി ഒറ്റലാങ്കൾ മാർട്ടിന്റെ ആറംഗ കുടുംബളും മരിച്ചവരിൽ ഉൾപ്പെടുന്നു. മാർട്ടിൻ (47) അമ്മ അന്നക്കുട്ടി (65) മാർട്ടിന്റെ ഭാര്യ സിനി (35) മക്കളായ സ്‌നേഹ ( 13) സോന ( 10) സാന്ദ്ര (9) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഇവരുെട വീട്ടിലേക്ക് ഉരുൾ പൊട്ടിയെത്തിയ കല്ലും മണ്ണും പതിക്കുകയായിരുന്നു.
ഉരുൾപൊട്ടലുണ്ടായ ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരാൺ കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്.ഇനി നാലു പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
കനത്ത മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.